Search
Close this search box.

ലോറിയിൽ കഞ്ചാവു കടത്തിയ വർക്കല സ്വദേശി പിടിയിൽ.

eiRK1X629095

 

വർക്കല : ലോറിയിൽ കഞ്ചാവുകടത്തിയ വർക്കല സ്വദേശി പിടിയിൽ. ഇയാളിൽനിന്ന്‌ രണ്ടുകിലോ കഞ്ചാവും ലോറിയും എക്സൈസ് പിടിച്ചെടുത്തു. എം.സി.റോഡിൽ ലോവർ കരിക്കം ഭാഗത്തുനടത്തിയ പരിശോധനയിൽ വർക്കല പുതുവൽ പുത്തൻവീട്ടിൽ എച്ച്.ജിനു(40)വാണ് പിടിയിലായത്. സംശയകരമായി റോഡരികിൽ നിർത്തിയിട്ട മിനിലോറി പരിശോധിച്ചപ്പോഴാണ് കഞ്ചാവ്‌ കണ്ടെത്തിയത്.ആയൂർ തോട്ടത്തറ സ്വദേശിക്കു കൈമാറാനായി എത്തിച്ചതാണ് കഞ്ചാവ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇയാൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും എക്സൈസ് സംഘത്തെ കണ്ട് കടന്നുകളഞ്ഞു.റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള കഞ്ചാവു വില്പനസംഘത്തിലെ അംഗമാണ് ജിനുവെന്ന് എക്സൈസ് പറയുന്നു. കൊട്ടാരക്കര റേഞ്ച് ഇൻസ്പെക്ടർ എ.ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ഷിലു, സന്തോഷു, വിവേക്, പ്രേംരാജ്, നിഖിൽ, രജീഷ്, സുജിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!