Search
Close this search box.

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

ei1KRQW88169

 

വിതുര: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ വിതുര പൊലീസ് അറസ്റ്റുചെയ്‌തു. തൊളിക്കോട് ചായം എട്ടാംകല്ല് ആർ.എസ് ഹൗസിൽ രാഹുലാണ് (35) പിടിയിലായത്. പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചശേഷമായിരുന്നു പീഡനശ്രമം. പെൺകുട്ടിയുടെ പിതാവ് വിദേശത്തായിരുന്നു. ഇൗ അവസരം മുതലെടുത്ത് രാഹുൽ വീട്ടിൽ നിത്യസന്ദർശകനായി മാറി. അമ്മ ഇയാൾക്ക് ഒത്താശചെയ്‌തെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പിതാവ് രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്നും മടങ്ങിവന്നപ്പോഴാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. തുടർന്ന് വിതുര പൊലീസിൽ പരാതി നൽകി. സി.ഐ എസ്. ശ്രീജിത്, എസ്.ഐ വിനോദ്, സി.പി.ഒമാരായ നിതിൻ, ഷിജുറോബർട്ട്, എസ്.സി.പി.ഒ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. രാഹുലിനെ റിമാൻഡ് ചെയ്‌തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!