കിളിമാനൂർ : എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ഭാഗമായ കിളിമാനൂർ എംജിഎം സിൽവർ ജൂബിലി കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ ഡോ ലീന കണ്ടെത്തിയ ഫോർമുല ഉപയോഗിച്ച് അധ്യാരകരായ അയ്യപ്പൻ, സൗമ്യ, ഷാൻ, മിസ്ബാൻ എന്നിവരുും അതിന് വേണ്ട സൗകരങ്ങൾ ചെയ്തുകൊടുത്ത അമീൻ ഷായുും ചേർന്ന് കോളേജ് ലാബിൽ എംജിഎം
മെഡ് പ്ലസ് എന്ന പേരിൽ നിർമ്മിച്ച സാനിറ്റയിസറിന്റെ പ്രകാശനം ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ ആറ്റിങ്ങൽ പിഡബ്ള്യുഡി റെസ്റ്റ് ഹൗസിൽ വച്ച് നിർവഹിച്ചു. കഴിഞ്ഞ ഒരു മാസകാലമായി എംജിഎം കോളേജ് ലാബിൽ നിരന്തരമായി
നടത്തിയ പരീക്ഷണങ്ങളുടെ വിജയമാണ് എംജിഎം മെഡ് പ്ലസ് എന്ന സാനിറ്റയിസർ.
കോവിഡിന്റെ ആരംഭത്തിൽ ചെലവ് കുറഞ്ഞ
രീതിയിൽ സാനിറ്റയിസർ നിർമ്മിക്കാനുള്ള ഡോ ലീനയുറട പ്രയത്നമാണ് സഫലമായത്.ആൾക്കഹോളിന്റെ അളവ് കുറച്ച് വെള്ളം മയിൻ സോൾവന്റ് ആക്കി നാച്ചുറൽ പെർഫ്യൂുംസ് ചേർത്ത് അലർജികുള്ള സാധ്യതകൾ കുറച്ചും വികസിപ്പിച്ചെടുത്ത മികച്ച ഉത്പന്നമാണ് എംജിഎം
മെഡ് പ്ലസ്. വരും നാളുകളിൽ ഈ ഉത്പന്നം കുറഞ്ഞ ചെലവിൽ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ്