ആറ്റിങ്ങൽ: നഗരസഭ എട്ടാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.എസ് അനൂപിനാണ് വനിത ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വീണയും, ഷംനയും ചുമരെഴുതുന്നത്. സ്ത്രീകൾ ചുമരെഴുതുന്നത് പാർട്ടിക്കാർക്ക് പുറമെ നാട്ടുകാർക്കും കൗതുകമായി മാറിയിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം വീണയും വക്കം മേഖല ജോയിൻ സെക്രട്ടറിയായ ഷംനയും തികച്ചും സൗജന്യമായാണ് ചുമരെഴുതുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡൻ്റും എട്ടാം വാർഡിലെ ഇടത്പക്ഷ സ്ഥാനാർത്ഥി കൂടിയായ ആർ.എസ്. അനൂപിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനും ഈ വനിത നേതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
