Search
Close this search box.

ശക്തമായ കാറ്റിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരം വീണു

eiP4JEV31856

വെഞ്ഞാറമൂട് : ശക്തമായ കാറ്റിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരം വീണു.കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ കളമച്ചലിലാണ് സംഭവം. വെഞ്ഞാറമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അരുണിന്റെ മാരുതി ആൾട്ടോ കാറാണ് തകര്‍ന്നത്. രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ സ്ഥലത്ത് ഡ്യൂട്ടിക്കെത്തിയതായിരുന്നു അരുൺ.

കളമച്ചൽ മാർക്കറ്റിന് മുന്നിൽ കാർ നിർത്തിയിട്ടപ്പോൾ‌ സമീപത്തുള്ള‌ പ്ലാവിന്റെ കൊമ്പ്‌ അടർന്നു‌ വീഴുകയായിരുന്നു‌. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടി മാറിയതിനാൽ ആളപായമില്ല. സ്ഥലത്ത് എത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയാണ്‌ കാർ പുറത്തെടുത്തത്‌. അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അനീഷ് രാജ്, ശ്യംകുമാർ, അരുൺ എസ് കുറുപ്പ്, സതീശൻ, സനൽകുമാർ എന്നിവരാണ് മരം മുറിച്ചു മാറ്റിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!