ചെമ്പൂര് കുളത്തിങ്കര ക്ഷേത്രത്തിലും പരിസരത്തും നാഗശലഭം വിരുന്നെത്തി

ei72PAR50582

ചെമ്പൂര് :  കുളത്തിങ്കര ക്ഷേത്രത്തിലും പരിസരത്തും നാഗശലഭം വിരുന്നെത്തി. നാഗശലഭങ്ങള്‍ ഈ പ്രദേശങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് കാണുന്നത്. വലിപ്പവും കാഴ്ചയില്‍ നാഗങ്ങളുടെ പുറമേയുള്ള രൂപം വരച്ചുവെച്ചത് പോലെയുള്ളതിനാലാണ് ഈ ശലഭത്തിന് നാഗശലഭമന്ന പേരു നല്‍കിയത്. ചിറകിന്റെ അറ്റം നാഗങ്ങള്‍ പത്തി വിടര്‍ത്തുന്നതുപ്പോലെയും കാണപ്പെടുന്നു. ഇരു വശങ്ങളിലും ഇത്തരത്തില്‍ പത്തിയുടെ ആകൃതിയിലാണ് ചിറകുകള്‍.സാധാരണ ശലഭത്തേക്കാൾ കൂടുതല്‍ വലിപ്പവുമുണ്ട്. ഇരു ചിറകുകള്‍ വിടര്‍ത്തിയുള്ള ആ ഇരിപ്പിലും ഒരു നാഗ രാജാവിന്റെ പദവിയുണ്ടെന്ന് പറയാം.

കുളത്തിങ്കര ക്ഷേത്രത്തിന്റെ പ്രദേശത്താണ് ഇന്നലെ നാഗ ശലഭം കാണപ്പെട്ടത്. ഇന്ന് ക്ഷേത്രത്തിന് പരിസരത്തെ വഴിയിലാണ്  അപൂര്‍വ്വ ഇനം നാഗശലഭത്തെ കണ്ടത്.
നാഗശലഭത്തിനെ കണ്ടതോടെ നിരവിധിയാളുകള്‍ ഇവിടെ എത്തുന്നുണ്ട്. പലരും മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്താണ് മടങ്ങിയത്. ഇത്തരത്തില്‍ നാഗശലഭങ്ങളെ അടുത്ത കാലത്തൊന്നും ഇവിടെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!