Search
Close this search box.

ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മന്ദിര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ചിലരുടെ രാഷ്ട്രീയ താത്പ്പര്യം മാത്രമാണെന്ന് ബി സത്യൻ എംഎൽഎ

eiBCYH140938

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മന്ദിര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഇതിനു പിറകിൽ ചിലരുടെ രാഷ്ട്രീയ താത്പ്പര്യം മാത്രമാണ് വ്യക്തമാകുന്നത് എന്നും അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു .

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം പദ്ധതിയിലുൾപ്പെടുത്തി മൂന്നു കോടി രൂപ അനുവദിച്ചു നിർമ്മാണ പ്രവർത്തി ആരംഭിച്ച മന്ദിരത്തിന്റ ബലക്ഷയം സംബന്ധിച്ച് ആശങ്ക ഉയർന്നതിനെതുടർന്ന് കിഫ്ബി ആസ്ഥാനത്ത് സിഇഒയുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിച്ചു ചേർത്ത് തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ വിദഗ്ധസമിതിയെ സാങ്കേതിക പരിശോധനക്ക് ചുമതലപ്പെടുത്തി. സ്ഥലത്തെത്തി പരിശോധന നടത്തിയ സമിതി സമർപ്പിച്ച സാങ്കേതിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പരിഹാരനടപടികളുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നതെന്നും നിലവിലെ നിർമാണ പ്രവർത്തനങ്ങൾ തികച്ചും ശാസ്ത്രീയമായ രീതിയിൽ ആണ് എന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു .

ബലക്ഷയം ഉണ്ട് എന്ന് പറയുന്ന ഭാഗത്ത് നിലവിൽ നിർമ്മാണം നടത്തുന്നില്ലെന്നും നിർമ്മാണ പ്രവർത്തി നടത്താൻ അനുയോജ്യമെന്ന് സാങ്കേതിക സമിതി നൽകിയ ഉറപ്പുനൽകിയ പ്രദേശത്തു മാത്രമാണ് നിർമാണം തുടരുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ഈ വസ്തുതകൾ സാങ്കേതിക പരിശോധനാ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചാൽ ഏതൊരാൾക്കും ബോധ്യപ്പെടുന്നതാണെന്നിരിക്കെ വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നവരുടെ ലക്ഷ്യം ആശ്വാസകരമല്ല. റിപ്പോർട്ടും നടപടിക്രമങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിന്റെ ശ്രദ്ധയിൽപ്പെടുത്തി സ്റ്റേ നീക്കി നിർമാണം തുടങ്ങുന്നതിന് ആവശ്യമായ നിയമാനുസൃത നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും നിർമ്മാണം പൂർത്തിയാക്കി മന്ദിരം വിദ്യാർഥികൾക്കായി തുറന്നുകൊടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു .

മികച്ച അക്കാദമിക- വിദ്യാഭ്യാസ നിലവാരം പുലർത്തി മുന്നേറുന്ന ആറ്റിങ്ങൽ പട്ടണത്തിലെയും, സമീപപ്രദേശങ്ങളിലെയും സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തിന് എതിരായി നിരന്തരമായി കുപ്രചരണങ്ങളും, പ്രതികാരമാർഗ്ഗങ്ങളും കൈക്കൊള്ളുന്നത് പൊതുവിദ്യാലയത്തെ തകർക്കാൻ മാത്രമേ ഉതകൂ എന്നും ഇത്തരം ശ്രമങ്ങളിൽ ഇവർ പിന്തിരിയണമെന്നും എംഎൽഎ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!