വർക്കല : വർക്കല ടൂറിസം മേഖല കേന്ദ്രീകരിച്ച് പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി വർക്കല റെയ്ഞ്ച് ഇൻസ്പെക്ടറും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വർക്കല ഇടവ , വെങ്കുളം പൊയ്കയിൽ ദേശത്ത് ശ്രീചൈതന്യം വിട്ടിൽ ശശിധരൻ നായരുടെ മകൻ ഷിബുവിന്റെ (40)വീട്ടിൽ നിന്നും KL-16-5818 നമ്പർ സ്കൂട്ടറിൽ നിന്നും 50 കുപ്പി വിദേശ മദ്യം (25 ലിറ്റർ) കണ്ടെത്തി. ഷിബുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിശോധനയിൽ ഇൻസ്‌പെക്ടർ മഹേഷ്, പി.ഒ. രാധാകൃഷ്ണൻ , സി. ഇ.ഒ. പ്രിൻസ്, ഷിജു, പ്രണവ് , രാഹുൽ , മഹേഷ്, ഡബ്ലിയുസി. ഇ.ഒ. ദീപ്തി എന്നിവർ പങ്കെടുത്തു.
