വിളപ്പിൽ പഞ്ചായത്തിലെ അലകുന്നം വാർഡിലെ നവീകരണം പൂർത്തിയാക്കിയ സ്കൈലൈൻ -കുഞ്ചുകോണം റോഡ് ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2020–- -2021ൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമിച്ചത്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ അധ്യക്ഷയായി. വാർഡ് മെമ്പർ ഗീതകുമാരി സ്വാഗതം പറഞ്ഞു.