വാമനപുരം : വാമനപുരം നദിക്ക് കുറുകെ 1936ൽ രാജഭരണകാലത്ത് ബ്രിട്ടിഷുകാർ അന്നത്തെ തനത് സാങ്കേതിക വിദ്യയിൽ നിർമ്മിച്ചതാണ് വാമനപുരം പഴയ പാലം. മരാമത്ത് വകുപ്പിനെ കൊണ്ട് പുനരുദ്ധരിച്ച് എടുക്കാൻ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് എംഎൽഎ അഡ്വ ബി സത്യൻ ആവശ്യപ്പെട്ടിരുന്നെങ്കാലും നടന്നില്ല. തുടർന്ന് KSTP വർക്കുകളുടെ റിവ്യൂ നടക്കുന്ന വേളയിൽ മാധ്യമങ്ങളിൽ വന്ന വാർത്തയും ചിത്രങ്ങളുമടക്കം ഇത് സംരക്ഷിത സ്മാരകമാക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ മന്ത്രി ജി.സുധാകരന് ഒരു നിവേധനം നൽകി. ഇതിനെ തുടർന്നാണ് മന്ത്രിയുടെ ഓഫീസ് ഇടപെട് ആദ്യ ഘട്ടം എന്ന നിലയ്ക്ക് പാലം പെയ്ൻ്റ് ചെയ്ത് സംരക്ഷിക്കാൻ 6 ലക്ഷം രൂപക്ക് അനുമതി നൽകിയത്. പാലത്തിൻ്റെ സ്റ്റീൽ സംരക്ഷണഭിത്തി സിൽവർ കളർപെയ്ൻ്റ് ചെയ്ത് മിനുക്കിയെടുക്കും. പാലത്തിൻ്റെ തൂണും പെയ്ൻ്റ് ചെയ്യും. പാലത്തിൻ്റെ ഉപരിതലം തകർന്നു പോയ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് ഭംഗിയാക്കും.
പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച കരിങ്കൽ തൂണുകൾക്ക് മുകളിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഈ പാലം നശിച്ച് പോകാതെ -സാങ്കേതിക രംഗത്ത് വിജ്ഞാനദാഹികളായ പുതിയ തലമുറയിൽപ്പെട്ടവർക്ക് കാണാനും പഠിക്കാനും ഉപകരിക്കും. മരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥൻന്മാരുമായി എംഎൽഎ സ്ഥലം സന്ദർശിച്ചു. പെയിന്റിംഗ് ജോലികൾ ഉടൻ പൂർത്തിയാകുമെന്നും മന്ത്രി ജി. സുധാകരൻ നേരിട്ട് വന്ന് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജനപങ്കാളിത്തത്തൊടെ ഗതഗാല പ്രൗഡി അനുസ്മരിപ്പിക്കുന്ന ഈ പാലം, നാടിൻ്റെ പൈതൃക സ്വത്തായ് സംരക്ഷിക്കപ്പെടണമെന്നും എംഎൽഎ അഡ്വ ബി സത്യൻ പറഞ്ഞു.