കഠിനംകുളത്ത് 16 കാരിയെ ഉപദ്രവമേൽപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്യ്തു.
പെരുമാതുറ, കൊട്ടാരംതുരുത്ത് തോപ്പിൽ വീട്ടിൽ 29 വയസ്സുള്ള സുൽഫീക്കറാണ് പിടിയിലായത്. പ്രതിക്രിമിനൽ പശ്ചാത്തലമുള്ള യുവാവാണന്ന് പോലീസ് പറയുന്നു.പീഡനത്തെ തുടർന്നു പെൺകുട്ടി ഗർഭിണിയായതോടെ പ്രതി സുൽഫിക്കർ ഒളിവിലായിരുന്നു.മാടൻവിളക്ക് സമീപം കഠിനംകുളം കായൽ തീരത്തെ ഒളിസങ്കേതത്തിൽ നിന്നുമാണ് പ്രതിയെ കഴിഞ്ഞ രാത്രി പോലീസ് പിടികൂടിയത്.
വൈദ്യ പരിശോധനയിൽ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്നുംകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതായും കഠിനംകുളം എസ്.ഐ രതീഷ് കുമാർ പറഞ്ഞു.നഗ്ന ചിത്രം ഉണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു
പ്ലസ് വൺ വിദ്യാർത്ഥിനിയോടുള്ള പ്രതിയുടെ ക്രൂര പീഢനത്തിന് തുടക്കം.
കഴിഞ്ഞ 6 മാസമായി പെൺകുട്ടിയെ പ്രതി പീഡിപ്പിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
പലപ്പോഴും കുട്ടിയെ ബലം പ്രയോഗിച്ചും മർദ്ദിച്ചതിനും ശേഷമായിരുന്നു പീഡനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.പീഡനവിവരം പുറത്ത് അറിഞ്ഞതോടെ പ്രതിയുടെ സഹോദരിയും ചില ബന്ധുക്കളും പെൺകുട്ടിയേയും, രക്ഷകർത്താക്കളേയും വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായും, പെൺകുട്ടിയുടെ മൊബൈലിലുണ്ടായിരുന്ന ചില രേഖകൾ അവർ നശിപ്പിച്ചതായും പീഡനത്തിന് ഇരയായ കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ സഹോദരിക്കും ബന്ധുക്കളിൽ ചിലർക്കുമുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കഠിനംകുളം പോലീസ് പറഞ്ഞു.ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ് .വൈ.സുരേഷിൻ്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ എസ് എച്ച് ഒ സജീഷ് എച്ച്. ആർ, എസ്. ഐ. രതീഷ് കുമാർ. ആർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.