ആറ്റിങ്ങൽ : മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നിശ്ചല ദൃശ്യ കവിത ആവിഷ്ക്കാരം പുറത്തിറങ്ങി.സ്റ്റിൽ ഫോട്ടോകളിലൂടെ കവിതയുടെ അർത്ഥ തലങ്ങൾ പ്രേക്ഷകർക്ക് അനുഭവേദ്യമാകുന്ന രീതിയിലാണ് ചിത്രീകരണം .കുമാരേട്ടൻ പാണൻ്റെമുക്ക് എഴുതിയ ” കനൽ ” എന്ന കവിതയാണ് ഫോട്ടോഗ്രാഫുകളിലൂടെ ചിത്രീകരിച്ചത് .പ്രശസ്ത സിനിമാ നിശ്ചല ഛായാഗ്രാഹകൻ കണ്ണൻ പള്ളിപ്പുറമാണ് ചിത്രങ്ങൾ പകർത്തിയത് .ഈ നൂതന ആശയം ആവിഷ്ക്കരിച്ച് സംവിധാനം ചെയ്തത് നടനും സംവിധായകനുമായ എ കെ നൗഷാദ് ആണ് .നിർമ്മിച്ചത് വേൾഡ് മലയാളി ഫെലോഷിപ്പ് നിസ്വ ഒമാൻ (WMF) ഷൈൻ ആറ്റിങ്ങൽ ,മായാ സുകു ,ബീനാരാജേഷ് ,സൽമാൻ ഫാർസി ,ധർമ്മൻ ചിറമൂല ,കുമാരി ആര്യ സുരേഷ് ,മാസ്റ്റർ അബി ഷൈൻ എന്നിവർ വേഷമിട്ടു .വിപിൻ പള്ളിപ്പുറം ഛായാഗ്രഹണ സഹായി ആയി. ക്രിയാത്മക സഹായം അനിൽ വെന്നിക്കോട്, പി.ആർ.ഓ അസിം കോട്ടൂർ.
ഫേസ്ബുക്ക് വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക