ആലംകോട് : ആലംകോട് ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സും മാരുതി സ്വിഫ്റ്റ് കാറുമാണ് ഇടിച്ചത്. കാർ അശ്രദ്ധമായി റോഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പാഞ്ഞ് വരുകയായിരുന്നു ബസ് തട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. വളരെ വേഗത്തിൽ വരുകയായിരുന്ന ബസിന്റെ മുന്നിൽ പെട്ടെന്ന് കുറുകെ കാർ കയറിയെന്നും ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് വൻ അപകടം ഒഴിവായതെന്നും നാട്ടുകാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.