ആറ്റിങ്ങൽ :മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം നാടുവിട്ട വീട്ടമ്മയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. മുദാക്കൽ കട്ടിയാട് ചേമ്പുകുഴി സ്വദേശിയായ യുവാവിന്റെ ഭാര്യ അനില ഇക്കഴിഞ്ഞ 20 -ാം തീയതി നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളെ ഭതൃ വീട്ടിൽ ഉപേക്ഷിച്ചാണ് കലത്തൂർ സ്വദേശിയായ കാമുകനോടൊപ്പം നാട്ടു വീട്ടത്. 9 വർഷം മുമ്പാണ് കട്ടിയാട് സ്വദേശിയായ യുവാവിനെ ഇവർ വിവാഹം ചെയ്തത്.
ആറ്റിങ്ങൽ ഡിവൈഎസ്പി എസ്‌വൈ സുരേഷിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഇൻസ്‌പെക്ടർ എസ് . ഷാജിയുടെ നേതൃത്വത്തിൽ എസ്‌ഐമാരായ സനൂജ്.എസ് , ജോയി , എ. എസ്.ഐമാരായ പ്രദീപ്കുമാർ , താജുദ്ദീൻ.കെ , സിപിഒമാരായ സിയാസ് എസ് , ബിന്ദു.എൽ എന്നിവർ ചേർന്ന് എറണാകുളം പനങ്ങാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി ജുവനൈൽ നിയമപ്രകാരം റിമാൻഡ് ചെയ്തു.