Search
Close this search box.

നെഹ്റു സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ei7E1FA1469

 

ആറ്റിങ്ങൽ:  നെഹ്റു സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കൊളാഷ് ചിത്രകലാ പഠനകേന്ദ്രത്തിൽ വച്ച് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിൻറെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മത്സരമാണ് എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാർഥികൾക്കായി നടത്തിയത്. രാഷ്ട്രപിതാവിനെ കുറിച്ചുള്ള അറിവ് പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആണ് രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മ ഗാന്ധി എന്ന വിഷയത്തിൽ ചിത്രരചനാമത്സരം സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് കുട്ടികൾക്കായി പ്രശസ്ത മനശക്തി പരിശീലകൻ ഗിരീഷ് മാസ്റ്റർ നേതൃത്വംനൽകിയ പരിശീലന ക്ലാസ് നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നടത്തി. നെഹ്റു സാംസ്കാരികവേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ പ്രശസ്ത ചിത്രകാരൻ കൊളാഷ് സുരേഷ് ബാബു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!