Search
Close this search box.

കടയ്ക്കാവൂർ തോണിക്കടവിൽ ഗുരുതര ക്രമക്കേടിനെത്തുടർന്ന് റേഷൻ കട സസ്‌പെൻഡ് ചെയ്തു

eiE3KN826960

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ ചെക്കാലവിളാകം തോണിക്കടവിൽ ശാന്ത ലൈസൻസിയായിട്ടുള്ള 102-ആം നമ്പർ റേഷൻകടയിൽ 28-01-2021-ൽ അഞ്ചുതെങ്ങ് റേഷനിങ് ഇൻസ്‌പെക്ടർ പ്രിൻസി കാർത്തികേയൻ നടത്തിയ പരിശോധനയിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തി. 627 kg പച്ചരി,220 kg ഗോതമ്പ്,373 kg പുഴുക്കലരി,136 kg കടല 134 kg കുത്തരി എന്നിവ കുറവും 140 kg ആട്ട കൂടുതലായും കണ്ടെത്തി. തുടർന്ന് താലൂക് സപ്ലൈ ആഫീസർക്ക് റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് താലൂക് സപ്ലൈ ആഫീസർ ഷാജി സേവിയർ റേഷൻ ഡിപ്പോയുടെ ലൈസൻസ് താത്കാലികമായി സസ്‌പെൻഡ് ചെയ്തു. റേഷൻ കാർഡുടമകൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ സസ്‌പെൻഡ് ചെയ്യപ്പെട്ട റേഷൻകട തൊട്ടടുത്തുള്ള അശോകൻ ലൈസൻസിയായിട്ടുള്ള 100-ആം നമ്പർ റേഷൻകടയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.102-ആം നമ്പർ റേഷൻകടയിലെ കാർഡുടമകൾക്ക് 100-ആം നമ്പർ റേഷൻഡിപ്പോയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!