മണമ്പൂർ :കവലയൂർ മാടപ്പള്ളിക്കോണത്ത് സാമൂഹിക വിരുദ്ധർ റോഡരികിൽ കോഴിവേസ്റ്റ് തള്ളി. മണമ്പൂർ ഗ്രാമപഞ്ചായത്ത് 10 , 11 , വാർഡുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണ് കവലയൂർ മാടപ്പള്ളിക്കോണം. ഇവിടെ റോഡ് വശത്താണ് 25ൽ അധികം ചാക്കുകളിൽ കോഴി മാലിന്യങ്ങൾ സാമൂഹ്യ വിരുദ്ധർ തള്ളിയത്. രൂക്ഷമായ ദുർഗന്ധം കാരണം പ്രദേശവാസികൾ ആകെ ബുദ്ധിമുട്ടിലാണ്. ജനങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ഇത്തരം പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികാരികൾ എത്രയും ഇടപ്പെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സമീപ പ്രദേശത്തുള്ള സിസിടീവി ക്യാമറകൾ പരിശോധിച്ചാൽ സാമൂഹിക വിരുദ്ധരെ പിടികൂടാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2021/02/VID-20210201-WA0041.mp4?_=1