Search
Close this search box.

ഹരിത ഓഫീസ് – എ ഗ്രേഡ് നേടി ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.

ei2CCKU2216

 

ആറ്റിങ്ങൽ : ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിനെ എ ഗ്രേഡുള്ള ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു. ഈ പദവി ലഭിക്കുന്ന ആറ്റിങ്ങൽ നഗരസഭയിലെ ആദ്യ സർക്കാർ വിദ്യാലയമാണ് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ആറ്റിങ്ങൽ നഗരസഭയിലെ 51 ഓഫീസുകളിലാണ് ഹരിതമിഷൻ ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഡിറ്റിംഗ് നടന്നത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുക വഴി പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയും ശരിയായ രീതിയിൽ മാലിന്യശേഖരണവും നിർമ്മാർജ്ജനവും നടപ്പിലാക്കിയതിനുമാണ് എ ഗ്രേഡിംഗ് ലഭിച്ചത്. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഹരിത ഓഫീസ് സാക്ഷ്യപത്രം സ്കൂൾ പ്രിൻസിപ്പൽ ലതയ്ക്ക് കൈമാറി.വാർഡ്‌ മെമ്പർ ബിനു.ജി.എസ്,ഹെഡ്മിസ്ട്രസ് ലത നായർ, പി ടി എ പ്രസിഡൻ്റ് വി. വിശ്വംഭരൻ എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!