Search
Close this search box.

പള്ളിക്കൽ പകൽക്കുറിയിൽ കുഴിയിൽ അകപ്പെട്ട പശുക്കുട്ടിക്ക് രക്ഷകരായി ആറ്റിങ്ങൽ ഫയർ ഫോഴ്സ്.

eiM0HLQ58705

 

പള്ളിക്കൽ :പള്ളിക്കൽ പകൽക്കുറിയിൽ കുഴിയിൽ അകപ്പെട്ട പശുക്കുട്ടിയെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം 6 മണിയോടെ പള്ളിക്കൽ പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയകൃഷ്ണൻ എന്നയാളുടെ പുരയിടത്തിൽ പെട്രോൾ പമ്പിന് വേണ്ടി കുഴിച്ച കുഴിയിൽ ആണ് പശുക്കുട്ടി അകപ്പെട്ടത്. ആറ്റിങ്ങൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബിജുവിൻ്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം പശുക്കുട്ടിയെ പരിക്കുകൾ കൂടാതെ പുറത്തെടുത്തു.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ബിനു,രജീഷ്, വിപിൻ, വിദ്യാരാജ്,പ്രമോദ്,രാജഗോപാൽ,അനിൽകുമാർ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!