കിളിമാനൂർ:കിളിമാനൂർ സ്വദേശിയുടെ കൈ വിരലിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്സ് ഊരിമാറ്റി. പോങ്ങനാട് വിനോദ് മന്ദിരത്തിൽ റ്റി പ്രദീപ് കുമാറാണ് രണ്ട് കൈയ്യിലും അലർജി മൂലം നീരുവന്ന് രണ്ട് മോതിരങ്ങളും ഊരാൻ കഴിയാതെ വൈകുന്നേരം 7 മണിയോടെ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ എത്തിയത്. സീനിയർ ഫയർ ഓഫീസർ സി.ആർ. ചന്ദ്രമോഹൻ ഫയർ ഓഫീസർമാരായ കെ.ശ്രീരൂപ്, സജിഎസ്നായർ, ഉജേഷ് എന്നിവർ ചേർന്ന് പരിക്കുകളൊന്നും കൂടാതെ മോതിരം ഊരിമാറ്റി