അണ്ടൂർക്കോണം പഞ്ചായത്തിൽ നടപ്പിലാക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ (ടേക്ക് എ ബ്രേക്ക്) ശിലാസ്ഥാപനം സി.ദിവാകരൻ എം.എൽ.എ. നിർവഹിച്ചു. ജില്ലാപ്പഞ്ചായത്തംഗം ഉനൈസ അൻസാരി അധ്യക്ഷയായി. അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബില സക്കീർ, പുഷ്പവിജയൻ, ഡി.അനിതകുമാരി, പഞ്ചായത്തംഗങ്ങളായ കെ.സോമൻ, എ.ആർ. റഫീഖ്, മധുമണി, വിജയകുമാർ, സെക്രട്ടറി സി. അശോക് എന്നിവർ സംസാരിച്ചു.