കഠിനംകുളം: കഠിനംകുളം പഞ്ചായത്തിലെ അണക്കപ്പിള്ള അഞ്ചാം വാർഡിലെ ജാവാ കോട്ടേജ് – നാലുമുക്ക് റോഡ് റീ ടാറിങ് നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് നേരത്തേ പളളിനട പൗരസമിതി തടഞ്ഞ വർക്കുകൾ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിച്ച് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വാർഡ് കമ്മിറ്റി പഞ്ചായത്തംഗം നസീമ കബീറിന് നിവേദനം നൽകി. വെൽഫെയർ പാർട്ടി കഠിനംകുളം മണ്ഡലം പ്രസിഡൻറ് തോപ്പിൽ ഷാജഹാൻ, കമ്മിറ്റി അംഗങ്ങളായ അംജദ് റഹ്മാൻ, റാഷിദ് , റസീം ,ഫൈസൽ , എന്നിവർ പങ്കെടുത്തു.