പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ 9, 10,11 വാർഡുകളുടെ സംഗമ സ്ഥലമായ നീലിമുക്ക് ജംഗ്ഷനിൽ അഡ്വ .അടൂർ പ്രകാശ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി 3 ലക്ഷ രൂപ ചെലവഴിച്ചു സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം പുളിമാത്ത് നീലിമുക്ക് ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി .ശാന്തകുമാരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാർലമെൻ്റ് അംഗം അഡ്വ .അടൂർ പ്രകാശ് എംപി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. അഹമ്മദ് കബീർ സ്വാഗതവും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രുഗ്മിണി അമ്മ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശിവപ്രസാദ്, ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ജി.രവീന്ദ്ര ഗോപാൽ, ബി .ജയചന്ദ്രൻ പുളിമാത്ത് ,സുരേഷ് എ. എസ്, എസ്.സുസ്മിത, ആശ.എ. എസ് ,പുളിമാത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എസ്.സലിം തുടങ്ങിയവർ പ്രസംഗിച്ചു…
