ആറ്റിങ്ങൽ: ഹരിത ഓഡിറ്റിൽ ജില്ലയിൽ എ ഗ്രേഡ് നേടിയ നഗരസഭയാണ് ആറ്റിങ്ങൽ. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗത്തിലൂടെ പട്ടണത്തെ സംരക്ഷിക്കുക എന്നതാണ് ഹരിത ചട്ടം നടപ്പിലാക്കുന്നതിലൂടെ നഗരസഭ ഉദ്ദേശിക്കുന്നത്. പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കുന്നതിലൂടെ മാത്രമെ പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാൻ സാധിക്കൂ. ഹരിത ചട്ടം നിർബന്ധമായി പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയ ബോർഡുകളാണ് ജനങ്ങളുടെ ബോധവൽക്കരണത്തിനായി നഗരസഭയിൽ സ്ഥാപിച്ചത്.