ആറ്റിങ്ങൽ :ആറ്റിങ്ങൽ ഗവ കോളേജിന് സമീപത്ത് നിന്നും കഞ്ചാവും എയർ ഗണ്ണും പിടികൂടി. ഇന്ന് വൈകുന്നേരമാണ് സംഭവം.തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആറ്റിങ്ങൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കെഎൽ 21 ജി 2525 മാരുതി സിഫ്റ്റ് കാറിൽ നിന്നും 650 ഗ്രാമോളം കഞ്ചാവ് 3 ഗ്രാമോളം എംഡിഎംഎ, ഒരു എയർ ഗണ്ണും പിടികൂടിയത്. പ്രതികളായ പെരുമാതുറ പുതുക്കുറിച്ചി സാജിത മൻസിലിൽ മുഹമ്മദ് ഖനി യുടെ മകൻ 29 വയസുള്ള സനൽ, തിരുവനന്തപുരം പട്ടം കൊട്ടാര കുളത്തിങ്കര വീട്ടിൽ മനോഹരന്റെ മകൻ 30 വയസുള്ള അനു എന്നിവരെയും പിടികൂടി.
തിരുവനന്തപുരം റൂറൽ എസ്പി പി കെ മധുവിന്റെ നേത്യത്വത്തിൽ നാർക്കോട്ടിക് ഡി വൈ എസ് പി അനിൽകുമാർ ആറ്റിങ്ങൽ ഡി വൈ എസ് പി സി എസ് ഹരി, ആറ്റിങ്ങൽ സി ഐ രാജേഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. നിയമ സഭാ തെരെഞ്ഞെടുപ്പിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്