അഡ്വ അനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മണ്ഡലത്തിൻ്റെ വിവിധയിടങ്ങളിൽ കുടുംബയോഗങ്ങൾ സംഘടിപ്പിച്ചു

IMG-20210326-WA0040

 

ചിറയിൻകീഴ്: വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ അനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മണ്ഡലത്തിൻ്റെ വിവിധയിടങ്ങളിൽ കുടുംബയോഗങ്ങൾ സംഘടിപ്പിച്ചു. ചാന്നാങ്കര തോപ്പുനടയിൽ ഷാജഹാന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ സംസ്ഥാന വൈസ് പ്രസിഡൻ്റ് മഹേഷ് തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. സ്ഥാനാർത്ഥി അനിൽകുമാർ വോട്ടഭ്യർത്ഥിച്ച് കൊണ്ട് യോഗത്തെ അഭിസംബോധന ചെയ്തു. ജില്ല പ്രസിഡന്റ എൻ എം അൻസാരി, ജില്ല സെക്രട്ടറിമാരായ അയൂബ് ഖാൻ, മെഹ്ബൂബ് ഖാൻ ട്രഷറർ ഗഫൂർ മംഗലാപുരം എന്നിവർ സന്നിഹിതരായിരുന്നു. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയുടെ വിജയത്തിനായി വിപുലമായ പ്രചരണം സംഘടിപ്പിച്ച് പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. അബ്ദുൽ റഹ്മാൻ, സെയ്ദ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!