Search
Close this search box.

കിളിമാനൂരിൽ റബ്ബർഷീറ്റ് കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പോലീസ് പിടിയിൽ

eiMK01861352

 

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലും പുറത്തും റബർഷീറ്റ് മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. മുട്ടത്തറ, പൂന്തുറ പള്ളി സ്ട്രീറ്റിൽ TC 46 / 84-1 ആണ്ടവർ മൻസിലിൽ ഷെഹിൻഷാ ( 28) ആണ് പിടിയിലായത്.

19.02.2021 ന് കിളിമാനൂർ , മഞ്ഞപ്പാറ , വാലുപച്ച ജംഗ്ഷനിൽ പറമ്പിൽ റബേഴ്സ് എന്ന ഷീറ്റ് കടയിൽ നടന്ന മോഷണത്തെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് രണ്ട് പ്രതികളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മറ്റു പ്രതികൾക്കായുള്ള അന്വേഷണം മൊബൈൽ ഫോണുകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തി വരികയായിരുന്നു . അതിന്റെ അടിസ്ഥാനത്തിൽ യാത്ര വാഹനത്തിൽ ചെയ്യുകയായിരുന്ന പ്രതിയെ വാമനപുരത്ത് വച്ച് പോലീസ് പിടികൂടുകയായിരുന്നു.

തിരുവനന്തപുരം റൂറൽ എസ്.പി പി.കെ . മധുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി ഹരി സി. എസ്സിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ ഐ. എസ്. എച്ച്. ഒ സനൂജ് , എസ്‌ഐ റ്റി. ജെ . ജയേഷ് , ജി. എ. എസ്‌ഐ താജുദ്ദീൻ , സിപിഒ മാരായ സുജിത്ത് , രജിത്ത് , ശ്രീരാജ് , വിനീഷ് , റൂറൽ എസ്പിയുടെ ഷാഡോ ടീം അംഗങ്ങളായ ജിഎസ്ഐ ബിജു ഹക്ക് , സിപിഒമാരായ അനൂപ് , ഷിജു , സുധീർ , സുനിൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!