Search
Close this search box.

കിളിമാനൂരിൽ ബൈക്കിലെത്തിയ സംഘം സാധനം വാങ്ങിയശേഷം കടയുടമയായ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്തു.

ei2WNF455042

 

കിളിമാനൂർ: കടയിൽ കയറി കടയുടമയായ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്തു. മുളയ്ക്കത്തുകാവ് തോപ്പിൽ ഗോവിന്ദ വിലാസത്തിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ബി.വിജയകുമാരിയമ്മയുടെ മാലയാണ് രണ്ടുപേർ ചേർന്ന് പൊട്ടിച്ചെടുത്ത് ബൈക്കിൽ കയറി കടന്നുകളഞ്ഞത്. തകരപ്പറമ്പ്-തട്ടത്തുമല റോഡരികിൽ വീടിനോടുചേർന്ന് പ്രവർത്തിക്കുന്ന കടയിൽ വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കൾ കടയ്ക്കു മുന്നിൽ നിർത്തി സാധനം വാങ്ങിയശേഷം ബാക്കിയുണ്ടായിരുന്ന അഞ്ചു രൂപയ്ക്ക് മിഠായി നൽകാൻ ആവശ്യപ്പെട്ടു. വീട്ടമ്മ കടയുടെ മുൻവശത്തെ മേശപ്പുറത്ത് നിന്ന് മിഠായി എടുക്കുന്നതിനിടെയാണ് യുവാക്കളിൽ ഒരാൾ മാല പൊട്ടിച്ചെടുത്തത്.തുടർന്ന് ഇരുവരും ബൈക്കിൽ കയറി തട്ടത്തുമല ഭാഗത്തേക്ക് അമിതവേഗതയിൽ ഓടിച്ചുപോയി. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളായ യുവാക്കൾ ബൈക്ക് പോയ ഭാഗത്തേക്ക് പിൻതുടർന്നെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. തുടർന്ന് കിളിമാനൂർ പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സമീപത്തെ നിരീക്ഷണ ക്യാമറാദൃശ്യങ്ങളടക്കം പരിശോധിച്ചു.

https://attingalvartha.com/2021/03/hotel-bright-attingal-march-25-opened/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!