കിളിമാനൂർ : കിളിമാനൂർ എം.ജി.എം പോളിടെക്നിക്കിലേക്ക് നിർമ്മാണ സാധനങ്ങളുമായി പോയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൊരുന്തമൺ എം.ജി.എം. പോളിടെക്കിനിക്കിൽ നിർത്തിയിട്ടിരുന്ന സിമൻ്റ് ലോറിക്കടിയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ആണ് പരിക്കേറ്റത്.ലോറിക്ക് വച്ചിരുന്ന അടക്കട്ട തകർന്ന് പിന്നിലേക്ക് ഓടിയ ലോറി സിമൻ്റുമായി തലകീഴായി മറിയുകയായിരുന്നു .പോത്തൻകോട് സ്വദേശിയായ വിദ്യാർത്ഥിയെ പരിക്കുകളോടെ ഗോകുലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിക്കടിയിൽ മറ്റാരെങ്കിലും ഉണ്ടോ എന്നറിയാനായി ഫയർ എഞ്ചിൻ ഉപയോഗിച്ച് മറിച്ചിട്ടു പൂർവ്വസ്ഥിതിയിലാക്കി. വെഞ്ഞാറമൂട് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ നസീർ,രാജേന്ദ്രൻ നായർ,അജീഷ്,സനൽ,രഞ്ജിത്ത്,ലിനു ,ശരത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.