വാമനാപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനുള്ളില്‍ എസ്ഡിപിഐ എന്ന എഴുതി സാമൂഹിക വിരുദ്ധർ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതായി പരാതി. ക്ഷേത്രത്തിനുള്ളിലും ചുവരുകളിലുമാണ് എസ്ഡിപിഐ എന്ന് ഇംഗ്ലീഷില്‍ എഴുതിയ നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിന് മുന്നിലെ മരച്ചുവട്ടില്‍ പച്ച പെയിന്റും വിതറിയിട്ടുണ്ട്. എസ്ഡിപിഐക്ക് പ്രവര്‍ത്തകരില്ലാത്ത പ്രദേശമാണ് പെരുന്ത്രയെന്ന് പാർട്ടി പറയുന്നു. പ്രദേശത്ത് മനപ്പൂര്‍വം വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ റൂറല്‍ എസ്പിക്ക് പരാതി നല്‍കി.