Search
Close this search box.

ഒൻപതുവയസ്സുകാരിക്കു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്.

eiWYTDU97735

 

കല്ലറ : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിക്കു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. ചെല്ലഞ്ചി എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർഥിനി ആനകുളം ദേവനന്ദനത്തിൽ ദേവനന്ദയെയാണ് കാട്ടുപന്നി ഇടിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്തെ പുരയിടത്തിൽനിന്ന്‌ ഓടിയെത്തിയ പന്നി ദേവനന്ദയെ ഇടിച്ചു തറയിലിട്ടശേഷം കാട്ടിലേക്ക്‌ ഓടി. ഇടതുകാലിൽ ആഴത്തിലുള്ള മുറിവേറ്റ ദേവനന്ദയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനകുളം, ചെല്ലഞ്ചി, ചൂടൽപ്രദേശങ്ങളിൽ പകൽസമയത്തുപോലും കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!