Search
Close this search box.

നാവായിക്കുളത്ത് അനധികൃത മദ്യ വില്പന നടത്തിയ 3പേർ പിടിയിലായി

eiOGA6C8187

 

കല്ലമ്പലം: വാഹനത്തിൽ കറങ്ങി നടന്നു അനധികൃത മദ്യ വില്പന നടത്തിയ 3പേരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു . നാവായിക്കുളം കാട്ടിൽ സമീർ മൻസിലിൽ അൻസർ എന്ന കുക്കുടു അൻസർ (37), വെള്ളുർക്കോണം മുക്കുകട വീട്ടിൽ നസീർ എന്ന ഗുണ്ട് നസീർ (47), മുക്കുകട കൂനൻച്ചാൽ വീട്ടിൽ ഷാജഹാൻ (35)എന്നിവരെയാണ് ഇന്നലെ വൈകുന്നേരം നാലുമണിക്ക് നാവായിക്കുളത്തിന് സമീപം വച്ചു ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ ഉൾപ്പെടെ പിടികൂടിയത്.ഇവരിൽ നിന്നും 8.5ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം ഇത് ചെറിയ കുപ്പികളിൽ പകർന്നു വിൽപ്പന നടത്താൻ വച്ചിരുന്നു ബോട്ടിലുകൾ, മദ്യം വിറ്റ 5400രൂപ എന്നിവ കണ്ടെടുത്തു.കല്ലമ്പലം എസ്‌ഐ രഞ്ജു ആർ എസ്, എ എസ് ഐ സുനിൽ,സീനിയർ സി പി ഒ സുരാജ്,സി പി ഒ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!