കിളിമാനൂർ കൊച്ചു പാലം നവീകരിക്കുന്നതിന്റെ ഭാഗമായി പാലം പൊളിച്ചു നീക്കുന്നതിനാൽ 29മുതൽ ഗതാഗതനിയന്ത്രണമുണ്ടായിരിക്കും. ആലംകോട് ഭാഗത്തുനിന്നും കിളിമാനൂർ വഴി കൊട്ടാരക്കര ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പോകേണ്ട വലിയ വാഹനങ്ങൾ പുതിയകാവ് നിന്നും മലയാമഠം പാപ്പാല റോഡ് വഴി പാപ്പാല ജംഗ്ഷനിൽ കയറിയും കൊട്ടാരക്കര തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാപ്പാല നിന്നും മലയാമഠം റോഡിലെത്തി പുതിയകാവ് വഴി കിളിമാനൂർ സ്റ്റാൻഡിലേക്കും അവിടെ നിന്ന് ആലംകോട്ടെയ്ക്കും പോകേണ്ടതാണ്. ഇരു ചക്ര വാഹനങ്ങൾക്ക് കിളിമാനൂർ പ്രൈവറ്റ് സ്റ്റാൻഡിനുപിറകിൽ കൂടിയുള്ള റോഡ് ഉപയോഗിക്കാവുന്നതാണ്. നിർമാണ പ്രവർത്തനം വരുന്ന 50 ദിവസത്തേക്ക് തുടരും