Search
Close this search box.

വർക്കലയിൽ നാടൻ ബോംബുശേഖരവുമായി യുവാക്കൾ അറസ്റ്റിൽ

ei2CT1O42457

 

 

ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ജനങ്ങളെ ആക്രമിക്കുകയും പിടിച്ചുപറി നടത്തുകയും ചെയ്യുന്ന യുവാക്കളെ അയിരൂർ പോലീസ് പിടികൂടി. തുമ്പ വെട്ടുകാട് സ്വദേശികൾ ആയ റൂബിൻ സ്റ്റാൻലി, ടെർബിൻ സ്റ്റാൻലി , അരുൺ മഹേഷ് , കഴക്കൂട്ടം ആറ്റിപ്ര സ്വദേശി അഖിൽ എന്നിവർ ആണ് പിടിയിൽ ആയത്. വർക്കല അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന ബൈക്ക് മോഷണവും ആയി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ആണ് ഇവർ പിടിയിൽ ആയത് . അയിരൂർ ആശാൻ മുക്കിൽ നിന്നും നൈഫ് എന്ന യുവാവിനെ വീടിന് മുന്നിൽ വച്ചു ബൈക്കിൽ എത്തിയ 3 അംഗ സംഘം ആക്രമിക്കുകയും നൈഫിന്റെ കയ്യിൽ നിന്നും ബലമായി ബൈക്ക് പിടിച്ചെടുത്തു സംഘം കടന്നുകളയുകയായിരുന്നു. അയിരൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തുകയും അഖിൽ എന്ന യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന രണ്ടു പേർ ഉപയോഗിച്ചിരുന്ന പൾസർ ബൈക്ക് റോഡിൽ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയും ചെയ്തു. പിടികൂടിയ യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നും കൂടെ ഉണ്ടായിരുന്നവർ തുമ്പ സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളെ കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ പോലീസ് കൈമാറുകയും ചെയ്തു. തുടർന്ന് ഇന്ന് വർക്കല അഞ്ചുതെങ് പോലീസ് സ്റ്റേഷൻ അതിർത്തി ആയ ഒന്നാം പാലത്തിൽ നടന്ന വാഹന പരിശോധനയിൽ ഓട്ടോയിൽ എത്തിയ മൂന്ന് യുവാക്കളെ സംശയം തോന്നി ചോദ്യം ചെയ്തതിൽ ഇവർ തുമ്പ സ്വദേശികളാണ് എന്ന് തിരിച്ചറിയുകയും തുടർന്ന് അഞ്ചുതെങ് പോലീസ് പരിശോധനയിൽ ഇവരിൽ നിന്നും 10 ഓളം നാടൻ ബോംബുകൾ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ചുതെങ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ ആയ അഖിൽ പാറമടകളിൽ നിന്നും കരിമരുന്നു ശേഖരിച്ചു ആണ് നാടൻ ബോംബുകൾ നിർമ്മിക്കുന്നത് എന്നും മുൻപും സമാനമായ കേസുകൾ പ്രതികളുടെ പേരിൽ നിരവധി പോലീസ് സ്റ്റേഷനുകളിൽ ഉണ്ടെന്നും വർക്കല ഡി വൈ എസ് പി ബാബുകുട്ടൻ പറഞ്ഞു. നാടൻ ബോംബുകൾ നിർവീര്യം ആക്കാൻ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്ത് എത്തുമെന്നും ഡി വൈ എസ്പി അറിയിച്ചു.

വർക്കല ഡി വൈ എസ് പി ബാബുകുട്ടന്റ്റെ നിർദ്ദേശപ്രകാരം അയിരൂർ ഇൻസ്പെക്റ്റർ ഗോപകുമാർ.ജി , എ .എസ് .ഐ സുനിൽകുമാർ ,സി .പി ഓ മാരായ സജീവ്, സേവ്യർ,ഷംനാസ് , എന്നിവർ ചേർന്നാണ് കോവൂർ നാലുമുക്കിൽ നിന്നും പ്രതികളെ പിടികൂടിയത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!