Search
Close this search box.

വർക്കല മേൽവെട്ടൂരിൽ പെട്രോൾ പമ്പിൽ മോഷണം

eiX5HKX80375

 

വർക്കല : വർക്കല മേൽവെട്ടൂരിൽ പെട്രോൾ പമ്പിൽ മോഷണം നടന്നതായി പരാതി. വർക്കല സ്വദേശി ഹരീഷിൻ്റെ ഉടമസ്ഥതയിലുള്ള ബി.പി.സി.എൽ പമ്പിൻ്റെ ഓഫിസ് ഗ്ലാസ് ഗ്ലാസ് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത നിലയിൽ കാണപ്പെട്ടു. ഓഫിസിലെ മേശയിൽ സൂക്ഷിച്ചിരുന്ന 6000 ത്തോളം രൂപയും 500 രൂപയോളം വരുന്ന നാണയങ്ങളും നഷ്ടമായി. സിസിടിവിയുടെ വയറുകൾ നശിപ്പിച്ച ശേഷം ഹാർഡ് ഡിസ്കും മോഷ്ടാക്കൾ കൊണ്ടുപോയി. ആട്ടോ മോഷൻ കേബിൽ കട്ട് ചെയ്തത് കാരണം പമ്പ് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ്. ഇന്ന് രാവിലെ 6 മണിയോടെ പമ്പ് മാനേജർ സുബിൻ പമ്പ് തുറക്കാൻ വന്നപ്പോൾ മോഷണം നടന്നതായി മനസ്സിലാക്കുന്നത്. ഉടൻ തന്നെ സുബിൻ ഉടമസ്ഥനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിനെ വീവരമറിയിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!