മലയിൻകീഴ് നിന്ന് 3500 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

eiCIO2W4132

 

തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ കാട്ടാക്കട മലയിൻകീഴ് എരുത്താവൂർ ചപ്പാത്ത് സരള ഭവനിൽ സുരേഷ് കുമാറിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 3500 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പുകയില ഉൽപന്നങ്ങൾക്ക് വിപണിയിൽ 25 ലക്ഷം രൂപ വിലവരും എന്ന് എക്സ്സൈസ് സംഘം പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മുകേഷ് കുമാർ ടി ആർ മധുസൂദനൻ നായർ പ്രിവന്റീവ് ഓഫീസർ ഹരികുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, രാജേഷ്, ഷംനാദ്, രഞ്ജിത്ത്,ബിജു, ശ്രീലാൽ, വിപിൻ, ജിതീഷ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!