ആലംകോട് ജംഗ്ഷൻ വികസന അവശ്യം ഉന്നയിച്ച് നാട്ടുകാർ അടൂർ പ്രകാശ് എം.പി.ക്ക് നിവേദനം നൽകി. റോഡ് വശങ്ങളിൽ ഇൻ്റർ ലോക്ക് പാകുക, ഡിവൈഡർ ശാസ്ത്രീയമായി സ്ഥാപിക്കുക, പൊതു ശൗചാലയം പണിയുക തുടങ്ങിയ ആവശ്യങ്ങൾ ആണ് ഉന്നയിച്ചത് . നാട്ടുകാരുടെ നിവേദനത്തിൽ തുടർന്ന് ഈ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം എന്നാവശ്യപ്പെട്ട് എം.പി. ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർക്ക് കത്ത് നൽകി. പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.എച്ച്.അഷ്റഫ്, വ്യാപാരി പ്രതിനിധി എം.ഷിബു എന്നിവർ നേതൃത്വം നൽകി