Search
Close this search box.

ഡിജിറ്റൽ ചലഞ്ചുമായി വിളവൂർക്കൽ സ്കൂൾ

eiN6IWQ20203

 

വിളവൂർക്കൽ: വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വിളവൂർക്കൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഡിജിറ്റൽ ചലഞ്ച് നടത്തി.ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുള്ള 41 കുട്ടികൾക്ക് സ്മാർട്ട്‌ ഫോണും രണ്ടുപേർക്ക് ടെലിവിഷനും ഒരു കുട്ടിക്ക്‌ ടാബും നൽകി.
നാട്ടുകാരുടെ സഹായത്തോടെ പി.ടി.എ.യും അധ്യാപകരും ചേർന്ന് പദ്ധതി വിജയിപ്പിക്കുകയായിരുന്നു. ഐ.ബി.സതീഷ് എം.എൽ.എ. വിതരണ ഉദ്ഘാടനം നടത്തി. വിദ്യാർഥികളുടെ രക്ഷിതാക്കൾ ഏറ്റുവാങ്ങി.

ജില്ലാ പ്പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.സജീനകുമാർ, പഞ്ചായത്ത് അംഗം ജയകുമാരി, എം.ശ്രീകുമാർ, ദീപാമോൾ, രാജു കണ്ണന്താനം, സ്കൂൾ പ്രിൻസിപ്പൽ ബി.ആർ.പ്രീത, പി.ടി.എ. പ്രസിഡന്റ് ഗോപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!