Search
Close this search box.

മദ്യപാനം ചോദ്യ ചെയ്ത വൈരാഗ്യത്തിന് പശുക്കളെ വെട്ടി പരിക്കേൽപ്പിച്ചു, പ്രതികൾ പിടിയിൽ

eiKLL4V83452

 

മലയിൻകീഴ്: മദ്യപാനം ചോദ്യ ചെയ്ത വൈരാഗ്യത്തിന് പശു ഫാമിലെത്തി പശുക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ട് പേരെ മലയിൻകീഴ് പൊലീസ് പിടികൂടി. വിളവൂർക്കൽ പുതുവീട്ടുമേലെ മഠത്തുവിളാകം അഭിജിത് ഭവനിൽ അനിരുദ്ധ് (21), തിരുമല പുത്തൻകട അമ്പാടിയിൽ ശബരി ജി.നായർ (25) എന്നിവരാണ് പിടിയിലായത്.വിളവൂർക്കൽ ഈഴക്കോട് രാജേഷ് ഭവനിൽ രാജേഷിന്റെ പാവച്ചക്കുഴിലുള്ള ഫാമിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. അക്രമി സംഘത്തിലെ 3 പേർ ഒളിവിലാണ്. വെട്ടുകത്തിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് 6 പശുക്കളെ ആക്രമിസംഘം ക്രൂരമായി ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഫാമിന്റെ സമീപത്ത് പ്രതികൾ കൂട്ടംകൂടി മദ്യപിക്കുന്നത് പതിവാണെന്ന് ഫാം ഉടമ രാജേഷ് പൊലീസിൽ മൊഴി നൽകിയിരുന്നു. ഫാമിലെ ആക്രമണത്തിന് ശേഷം സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന പ്രതികളെ എസ്.ഐമാരായ രാജേന്ദ്രൻ, സുബിൻ തങ്കച്ചൻ, ഗ്രേഡ് എസ്.ഐ അലോഷ്യസ്, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഒ.മാരായ അഭിലാഷ്, ഷിബു, അരുൺ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!