Search
Close this search box.

നാവായിക്കുളത്ത് ചികിത്സ ലഭിക്കാതെ പശു ചത്തു, പൊട്ടിക്കരഞ്ഞ് ക്ഷീര കർഷകൻ

ei1JFKA84328

 

നാവായിക്കുളം :നാവായിക്കുളത്ത് ചികിത്സ ലഭിക്കാതെ പശു ചത്തു. ദുഃഖം താങ്ങാനാവാതെ ക്ഷീര കർഷകൻ പൊട്ടികരഞ്ഞു. നവായിക്കുളം മനോജ്‌ ഭവനിൽ മനോജിന്റെ 8 പശുക്കളിൽ ഒന്നാണ് ഡോക്ടർമാരുടെ അവഗണന മൂലം ചത്തത്. ശനിയാഴ്ച രാവിലെ മുതൽ ദേഹാസ്വസ്ഥത കാണിച്ച പശുവിനെ ചികിത്സിക്കാൻ പല ഡോക്ടർമാരെയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ആരും വരാൻ കൂട്ടാക്കിയില്ലെന്ന് മനോജ്‌ പറയുന്നു. പശുവിന്റെ കടിഞ്ഞുൽ പ്രസവം ഒരു മാസത്തിനു മുമ്പായിരുന്നു. ഒരുപക്ഷെ കൃത്യമായ രീതിയിൽ ചികിത്സ ലഭിച്ചെങ്കിൽ പശു ചത്തു പോകില്ലായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ഡോക്ടർമാരെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. ഒടുവിൽ ഇന്ന് പശു ചത്തു.
ജെ സി ബി ഉപയോഗിച്ച് പശുവിനെ മറവ് ചെയ്യുന്ന സമയത്ത് മാതാവിനെ ഉണർത്താനും പാലു കുടിക്കാനും ശ്രമിക്കുന്ന പശു കിടാവിന്റെ രംഗം കണ്ട് മനോജും കുടുംബവും പൊട്ടിക്കരഞ്ഞു. ഇതെല്ലാം കണ്ട് അവിടെ കൂടിയവരുടെ കണ്ണുകൾ നിറഞ്ഞുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!