ആറ്റിങ്ങൽ: ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ ഹയർസെക്കൻ്ററി വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ ‘ഉപജീവനം’ പദ്ധതിയുടെ ഭാഗമായി നടന്ന തയ്യൽ മെഷീനുകളുടെ വിതരണോദ്ഘടനം എം.എൽ.എ ഒ.എസ്.അംബിക നിർവ്വഹിച്ചു. നഗരസഭ ചെർപേഴ്സൺ അഡ്വ.എസ്.കുമാരി മുഖ്യ പ്രഭാഷണം നടത്തി.
എൻ.എസ്.എസ് യൂണിറ്റിലെ കുട്ടികൾ സ്ക്രാപ്പ് ചലഞ്ച് ഉൾപ്പടെയുള്ള നിരവധി വ്യത്യസ്ഥയിനം പരിപാടികളിലൂടെ സമാഹരിച്ച തുക ചിലവിട്ടാണ് 4 തയ്യൽ മെഷീനുകൾ വാങ്ങാൻ സാധിച്ചത്. കൂടാതെ പട്ടണത്തിലെ അർഹരായ 4 കുടുംബത്തിന് ഈ പദ്ധതിയിലൂടെ ഉപജീവന മാർഗ്ഗം കണ്ടെത്താനും സാധിക്കും. സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നിരവധി ജനോപകരപ്രദമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. യൂണിറ്റിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ ദത്തെടുത്ത കരിച്ചയിൽ പ്രദേശത്തെ നിർധനയായ ഒരു വീട്ടമ്മക്കും തയ്യൽ മെഷീൻ ലഭ്യമാക്കിയെന്നുള്ളത് ഏറെ മാതൃകാപരമാണ്.
സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ പിടിഎ പ്രസിഡൻ്റ് വി.എസ് വിജുകുമാർ അദ്ധ്യക്ഷതയും, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഇൻചാർജ് എസ്.ലിനി സ്വാഗതവും പറഞ്ഞു. വാർഡ് കൗൺസിലർ സി.എസ്.ജീവൻലാൽ ,മുൻ പ്രിൻസിപ്പാൾ ജി.രജിത്കുമാർ, വി.എച്ച്.എസ്.സി വിഭാഗം പ്രിൻസിപ്പാൾ എ.ഹസീന എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ബി.ആർ.ബിനുകുമാർ ചടങ്ങിന് നന്ദിയും അറിയിച്ചു.