കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറാംതാനത്ത് വളർത്തുനായ കടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അയൽവാസിയായ യുവാവിനെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. അനിലം ഭവനിൽ വാസുദേവൻ പിള്ളയുടെ മകൻ അപ്പുക്കുട്ടൻ പിള്ള (66), ശബരീനാഥ് (21), കാരേറ്റ് ശിവക്ഷേത്രത്തിനു സമീപം തിരുവോണം വീട്ടിൽ അഭിജിത്ത് (20), അനില ഭവനിൽ രാമകൃഷ്ണന്റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന സുജിത്ത്( 38), അനിലാ ഭവനിൽ അപ്പുകുട്ടൻ പിള്ളയുടെ മകൾ രേവതി (34)എന്നിവരാണ് അറസ്റ്റിലായത്.
ആറാംതാനം കടക്കാകുന്ന് വീട്ടിൽ ഷിജു (27)വിനെ അയൽവാസിയായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലെ വളർത്തുനായ കടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതികൾ ചേർന്ന് ഷിജുവിനെ മർദിച്ചതായി കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിച്ചു പ്രതികളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത് .