ആറ്റിങ്ങൽ : സി.പി.ഐമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്നു വന്ന സ്ത്രീപക്ഷകേരളം വാരാചരണത്തിന് സമാപനം. ആറ്റിങ്ങൽ സി.പി.ഐ.എം വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെയും, മഹിളാ അസോസിയേഷൻ്റെയും നേതൃത്വത്തിൽ ഗേൾസ് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നടന്ന സ്ത്രി പക്ഷ കൂട്ടായ്മ ദീപം തെളിയിക്കലും, പ്രതിജ്ഞ ചൊല്ലലും സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം അഡ്വ.ബി.സത്യൻ ദിപം തെളിയിച്ചു. ഏര്യാ സെക്രട്ടറി അഡ്വ.എസ് ലെനിൻ യോഗം ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ലോക്കൽ സെക്രട്ടറി വീണ പ്രതിജ്ഞ ചൊല്ലി. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എസ്.ഷീജ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി ദേവരാജൻ, തുളസിധരൻ പിള്ള, കൊച്ച് കൃഷ്ണക്കുറുപ്പ്, മുൻ വൈസ് ചെയർമാൻ രേഖ എന്നിവർ സംസാരിച്ചു.