Search
Close this search box.

കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

eiEX9K354486

 

കല്ലമ്പലം : കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടുകാൽ, വയല ദേശത്ത് വയല ചെമ്മണ്ണൂമുകൾ ചരുവിള പുത്തൻ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന അരുൺ(22) ആണ് അറസ്റ്റിലായത്.

കല്ലമ്പലം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചും തുടർന്ന് ജൂലൈ മാസം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി പ്രതിയുടെ വയലയിലുള്ള വീട്ടിൽ കൊണ്ട് പോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ് നടന്നത് . പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് കുളത്തൂപ്പുഴ വഴി തെങ്കാശിക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അരുൺ പിടിയിലായത്.

വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ഫറോസ്.ഐയുടെ നേതൃത്ത്വത്തിൽ എസ്ഐ ഗംഗാപ്രസാദ് , എ.എസ്.ഐമാരായ സുനിൽകുമാർ , രാജീവ് , സുനിൽ , സൂരേഷ് , മഹേഷ് , എസ്.സി.പി.ഒമാരായ അനിൽകുമാർ , അശോക് , സി.പി.ഒമാരായ റീജ , ഷീബ , കവിത , സോളിമോൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!