Search
Close this search box.

നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീനിൽ മോഷണം- പ്രതി പിടിയിൽ

ei9K4EP43551

 

നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീനിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.ഉഴമലയ്ക്കൽ പൂളിമൂട് വാർഡിൽ കിഴക്കുംപുറം മണ്ണാത്തിക്കുഴി പൂത്തൻവീട്ടിൽ കുല ബാബു എന്നറിയപ്പെടുന്ന ബാബു(45) വിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 7-ാം തിയതി രാത്രി 9.30 മണിയോടുകൂടി നെടുമങ്ങാട് ജില്ലാ ആശുപത്രി കോമ്പോണ്ടിലുള്ള ക്യാന്റീനിലെ പൂറകുവശത്തെ വാതിൽ കുത്തിതുറന്ന് അകത്തുകയറി മേശയ്ക്കകത്തു സൂക്ഷിച്ചിരുന്ന 4500/- രൂപയും 1500/-  രൂപ വിലയുള്ള മൊബൈൽ ഫോണും മോഷണം ചെയ്തെടുത്തതിനാണ്  ഇയാൾ പിടിയിലായത്. ക്യാന്റീൻ നടത്തിപ്പുകാരനായ നെടുമങ്ങാട് സ്വദേശി അജിത്തിന്റെ പരാതിയിന്മേൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലും ക്യാന്റീനിലെ  സിസിടിവി  ദൃശ്യങ്ങൾ പരിശോധിച്ചുമാണ് നെടുമങ്ങാട് സ്റ്റേഷനിലെ  സ്ഥിരം കുറ്റവാളിയായ പ്രതിയെ തിരിച്ചറിഞ്ഞത്. നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!