Search
Close this search box.

ആറ്റിങ്ങലിൽ പാറപ്പൊടി മിശ്രിതവുമായി പോയ ടോറസ് ലോറി വീടിന് മുന്നിൽ മറിഞ്ഞു. മതിൽ പൊളിഞ്ഞു, കിണർ മൂടി, വീടിനും നാശം

eiN3A1A97808

 

ആറ്റിങ്ങൽ : റോഡ് പണിക്കായി കൊണ്ടുവന്ന പാറപ്പൊടി മിശ്രിതവുമായി ടോറസ് ലോറി വീട്ടിന് മുന്നിലേക്ക് മറിഞ്ഞു.ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒൻപതരയോടെ ത്ച്ചൂർക്കുന്ന് ആനന്ദ് ഭവനിൽ ശിവാനന്ദൻ എന്ന ആളുടെ വീടിന് മുന്നിലാണ് ലോറി മറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തിൽ വീടിന്റെ മതിൽ തകർന്നു. പാറമിശ്രിതം വീണ് കിണർ മുഴുവനായും നികന്നു.വീട്ടിന് മുന്നിൽ നിന്ന തെങ്ങ് കടപുഴകി വീട്ടിൽ പതിച്ച് വീടിന് നാശം സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ക്യാബിനിൽ കുരുങ്ങിയ ഡ്രൈവർ കിളിയൂർ സ്വദേശി ഷാജിയെ പുറത്തെടുത്തു.ഫയർ ഫോഴ്സ് എത്തി തെങ്ങ് മുറിച്ചുമാറ്റി. സ്റ്റേഷൻ ആഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ മനോഹരൻ പിള്ള,രാജേന്ദ്രൻ നായർ,ശ്രീനാഥ്,രാകേഷ്,അബ്ബാസി,പ്രദീപ്,നിഖിൽ,നോബിൾ,രഞ്ജിത്ത്,ശ്രീരാഗ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!