അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥിനികളെ റേഡിയോ ജോക്കികളായ് തിരഞ്ഞെടുത്തു.സാഹിതി വാണി റേഡിയോ 1.14 ലേക്കാണ് അഞ്ചുതെങ്ങിൽ നിന്നും നാല് വിദ്യാർത്ഥിനികളെ തിരഞ്ഞെടുത്തത്.
സെന്റ് ജോസഫ്സ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളായ ഷിഫ, ജനിഫർ, ഒൻപതും ആറും ക്ലാസ്സ് വിദ്യാർത്ഥിനികളായ ഫെബ, ഹെലീന തുടങ്ങിയവരെയാണ് തിരഞ്ഞെടുത്തത്.
കടയ്ക്കാവൂർ ചമ്പാവ് ജനീഷ ഭവനിൽ ജേക്കബ് മാക്സി ടെൽമ ദമ്പതികളുടെ മകൾ ജനിഫർ ജെ, അഞ്ചുതെങ്ങ് വിളയിൽപുരയിടത്തിൽ ശബരിയാർ സിന്താര ദമ്പതികളുടെ മകൾ ഷിഫ എസ്, മാമ്പള്ളി ബത്‌ലഹേമിൽ ജോനെസ്റ്റ് രാജി ദമ്പതികളുടെ മകൾ ഫെബ ജെ, പൂത്തുറ നെടുംതോപ്പ് ജയൻ ജെസ്സോ ദമ്പതികളുടെ മകൾ ഹെലീന ജയൻ തുടങ്ങിയവരാണ് ഈ അഭിമാന നേട്ടത്തിന് അർഹരായിരിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ അണിനിരക്കുന്ന ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ സംവിധാനമാണ് സഹിതി വാണി. ഇൻക്രെഡിബിൾ ബുക്ക് ഓഫ് ദി റെക്കോർഡിൽ ഇടം നേടിയ സംരംഭമാണിത്.