Search
Close this search box.

യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ 3 പേരെ കടയ്ക്കാവൂർ പോലീസ് പിടികൂടി

eiOK4EB73847

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വക്കത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ 3 പേരെ കടയ്ക്കാവൂർ പോലീസ് പിടികൂടി. വക്കം കായൽവാരം സ്വദേശി വട്ടപ്പള്ളി ഷിബുവെന്ന് അറിയപ്പെടുന്ന ഷിബു, ആറ്റിങ്ങൽ മൂന്നുമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന റമീസ്, കരവാരം സ്വദേശി റിയാസ് എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 9നാണ് കേസിനാസ്പദമായ സംഭവം. വക്കം കായൽവാരം കുഴിവിള വീട്ടിൽ ഷാനവാസിനെയാണ് പ്രതികൾ സംഘം ചേർന്നു വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. പ്രതികൾ നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിനെതിരെ ഷാനവാസ്‌ പ്രവർത്തിച്ചെന്ന സംശയത്തിലാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം.തലയ്ക്കും കൈക്കും മുതുകിനും കുത്തേറ്റ ഷാനവാസ്‌ ചികിത്സയിലാണ്.

വർക്കല ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ പോലീസ് ഐ. എസ്.എച്ച്.ഒ അജേഷ്, എസ്ഐമാരായ മഹീൻ, മനോഹർ, എസ്‌സിപിഒമാരായ ജ്യോതിഷ്,ഡീൻ, ബിനോജ്, സിപിഒമാരായ ശ്രീനാഥ്,സുജിത്ത്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!