കിളിമാനൂർ :കിളിമാനൂരിൽ റബ്ബർ ഷീറ്റ് മോഷ്ടാവ് അറസ്റ്റിൽ. വാമനപുരം കരുവള്ളിയാട് പുത്തൻ വിള വീട്ടിൽ കുഞ്ഞുമോൻ (48)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാരേറ്റ് പേടികുളം ഷൈമയുടെ റബ്ബർ എസ്റേററ്റിൽ നിന്ന് ഒരാഴ്ചയ്ക്ക് മുമ്പ് പതിനഞ്ചോളം റബ്ബർ ഷീറ്റുകൾ പ്രതി കവർച്ച ചെയ്യുകയായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന ഷൈമ കഴിഞ്ഞ ദിവസം പേടികുളത്ത് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ ഇവർ കിളിമാനൂർ പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ വീട്ടിൽ ഒളിച്ചിരുന്ന പ്രതിയെ കിളിമാനൂർ എസ്.ഐ ജ്യോതിഷ് സി.പി.ഒമാരായ ബിനീഷ് , ശ്രീരാജ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു.