ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ റെഡ് കെയർ പദ്ധതിയുടെ ധനസമാഹരണാർത്ഥവും ഡി.വൈ.എഫ്.ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസ് വാങ്ങുന്നതിലേക്കുമായി ഡി.വൈ.എഫ്.ഐ നെല്ലനാട് മേഖലാകമ്മിറ്റിയുടെ ബിരിയാണി ചലഞ്ച് നടത്തി.മേഖലാ സെക്രട്ടറി അജിത്, പ്രസിഡന്റ് വിശാഖ്,ബ്ളോക്ക് കമ്മിറ്റി അംഗം ആദർശ്,മേഖലാ ട്രഷറർ നാസർ സി.പി.എം. നെല്ലനാട് ലോക്കൽ സെക്രട്ടറി സുജിത്ത് മോഹൻ,മേഖലാ സെൻറർ അംഗം അരുൺ,പ്രദീപ്,ശ്രീനന്ദ്,ശ്രീരാഗ്,നിഖിൽ,അഖിൽ,അരുൺ അജയൻ തുടങ്ങിയവർ പങ്കെടുത്തു.